.......2016 മാർച്ച് മാസം നടക്കുന്ന SSLC പരീക്ഷയുടെ റഗുലർ വിഭാഗത്തിൽ പെടുന്ന വിദ്യാർത്ഥികളുടെ details ല്‍ വന്നിട്ടുള്ള തെറ്റുകള്‍ തിരുത്താനുള്ള ആവസാന തീയതി 12/12/2015 വരെ ദീര്‍ഘിപ്പിച്ചു........സ്നേഹപൂര്‍വം പദ്ധതിയുടെ സ്കോളര്‍ഷിപ്പിന് ഓണ്‍ ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 31.12.2015 വരെ ദീര്‍ഘിപ്പിച്ചു.

Tuesday, 15 October 2013

ഒരു ചിത്രം പോസ്റ്റ് ചെയ്യാം


വാക്കുകള്‍ പോലെതന്നെ നമുക്ക് ചിത്രങ്ങളും ബ്ലോഗില്‍ പോസ്റ്റുചെയ്യേ ണ്ടിവരും. ചിത്രങ്ങള്‍ ഒറ്റയൊറ്റയായും സ്ലൈഡുകളായും പോസ്റ്റ് ചെയ്യാവുന്നതാണ്. ഒറ്റയായി ചിത്രങ്ങള്‍ പോസ്റ്റുചെയ്യുന്നതെങ്ങനെ യെന്ന് ആദ്യം വിവരിക്കാം. ചിത്രങ്ങള്‍ സ്ലൈഡുകളാക്കുന്ന വിധം മറ്റൊരദ്ധ്യായത്തില്‍ സൂചിപ്പിക്കാം.
ബ്ലോഗ് Sign in ചെയ്ത് dashboard ല്‍ എത്തിയശേഷം More options ന്റെ ഡ്രോപ് ഡൗണ്‍ മെനുവില്‍നിന്നും posts സെലക്ട് ചെയ്യുക. ഇവിടെ New post എന്ന ബട്ടന്‍ ക്ലിക്കുചെയ്തു കിട്ടുന്ന ജാലകത്തിനു മുകളിലുള്ള ടൂള്‍ ബാറിലെ Insert image എന്ന ബട്ടന്‍ ക്ലിക്കുചെയ്യുക. താഴെ നല്‍കിയിട്ടുള്ള ചിത്രം കാണുക.
അപ്പോള്‍ ഒരു പുതിയ ജാലകം പ്രത്യക്ഷമാകും. ഇവിടെയാണ് ഫോട്ടോ അപ് ലോഡ് ചെയ്യേണ്ടത്. അതിനായി താഴെ ചിത്രത്തില്‍ റെഡ് മര്‍ക്ക് ചെയ്തിരിക്കുന്ന, അതായത് choose files എന്നിടത്ത്

ക്ലിക്ക്ചെയ്ത് കമ്പ്യൂട്ടറിലുള്ള ചിത്രങ്ങള്‍ ബ്രൗസ്ചെയ്ത് open ചെയ്യുക. അങ്ങനെ ചിത്രങ്ങള്‍ അപ് ലോഡ് ചെയ്തിരിക്കുന്നത് സ്കീന്‍ഷോട്ട് കാണാം.
ഇവിടെ ആവശ്യമായ ചിത്രങ്ങള്‍ മൂന്‍ഗണനാക്രമത്തില്‍ മൗസ് ഉപയോഗിച്ച് സെലക്ട് ചെയ്ത് Add selected എന്ന ബട്ടന്‍ ക്ലിക്ക് ചെയ്യുക. ചിത്രങ്ങള്‍ പോസ്റ്റാകും. അതിനുശേഷം ചിത്രങ്ങള്‍ പോസ്റ്റായി വരുന്ന ജാലകത്തിന്റെ വലതുമുകളിലായി കാണുന്ന Publish/Update എന്ന ബട്ടനില്‍ ക്ലിക്കുചെയ്യുക. (പുതുതായി ചെയ്യുന്ന പോസ്റ്റില്‍ Publish എന്നും പബ്ലിഷ് ചെയ്യപ്പെട്ട പോസ്റ്റ് എഡിറ്റുചെയ്ത് പുതിയൊരു ചിത്രമൊ വാക്കൊ കൂട്ടിച്ചേര്‍ക്കാന്‍ Update എന്നുമാണ് കാണുക. )

View blog ക്ലിക്ക് ചെയ്താല്‍ നമ്മുടെ ബ്ലോഗില്‍ ചിത്രം പോസ്റ്റു ചെയ്തിരിക്കുന്നതു കാണാം.

No comments: